ഉന്നതവിജയം നേടിയവർക്ക് അവാർഡ് ദാനവും അനുമോദനവും സംഘടിപ്പിച്ച് മേപ്പയ്യൂർ ചാവട്ട് മഹല്ല് കമ്മിറ്റി


Advertisement

മേപ്പയ്യൂർ: പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും വിവിധ തുറകളിൽ കഴിവ് തെളിയിച്ചവർക്കും അവാർഡ് ദാനവും അനുമോദനവുമായി ചാവട്ട് മഹല്ല് കമ്മിറ്റി. എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്കും മദ്രസാ പൊതുപരീക്ഷകളിലെ വിജയികൾക്കും സമൂഹത്തിലെ മറ്റു തുറകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുമാണ് അവാർഡ് നൽകിയത്. ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും ഖത്തർ ചാവട്ട് മഹല്ല് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ചാവട്ട് ഇസ്‍ലാഹുൽ മുസ്‌ലിമീൻ മദ്രസ ഹാളിലാണ് നടന്നത്.

Advertisement

മദ്രസ സദർമുഅല്ലിം വി.കെ.ഇസ്മായിൽ മന്നാനി പ്രാർത്ഥന നടത്തി. മഹല്ല് പ്രസിഡന്റ് പി.കുഞ്ഞമ്മത് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഹല്ല് വിദ്യാഭ്യാസ സമിതി ചെയർമാൻ എം.അബ്ദുൽ റസാഖ് മാസ്റ്റർ അധ്യക്ഷനായി. മഹല്ല് സെക്രട്ടറി എം.കെ.അബ്ദുറഹിമാൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

Advertisement

ഖത്തർ ചാവട്ട് മഹല്ല് കമ്മിറ്റി എക്സിക്യുട്ടീവ് മെമ്പർ എ.പി.അബ്ദുൽ ലത്തീഫ്, മഹല്ല് ട്രഷറർ പി.അബ്ദുള്ള, മഹല്ല് വൈസ് പ്രസിഡന്റ് യു.കെ.അബ്ദുള്ള, ജോയിന്റ് സെക്രട്ടറി എം.അബ്ദുറഹിമാൻ, ടി.കെ.മുഹമ്മദ്, പി.കെ.കുഞ്ഞമ്മത് മുസ്ല്യാർ, നജീബ് മന്നാനി എന്നിവർ ഉപഹാര സമർപ്പണം നടത്തി.

Advertisement

അമൻ റഹ്മാൻ, എം.കെ.ഫാരിഹുറഹ്‌മാൻ,റഈസ് ചാവട്ട്, കെ.കെ.മുഹമ്മദ് റബീഹ്, സബാ തബസ്സിം, എം.കെ.ആഫിയ അഷറഫ്, സി.കെ.ഫാത്തിമ ലുബാബ, ഹാനിഷ് മുഹമ്മദ്, സി.കെ.ജുമാന ഷെറിൻ, കെ.സി.മിബ്സം, കെ.കെ മുഹമ്മദ് റബീഹ്, പി.നജഫാത്തിമ, നിയമറിയം, കെ.കെ.സഹൽ സാജിദ്, സി.ഷാമിൽ അൽസിഫ്, സി.എം.വഫ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ എം.പി.ആഷിദ് സ്വാഗതവും വൈസ്ചെയർമാൻ സി.ഇ.അഷറഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.


ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് ത്വലബ ഇൻസിജാം ആദർശ കോഴ്സ് ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ റഈസ് ചാവട്ടിന് ചാവട്ട് മഹല്ല് ട്രഷറർ പി.അബ്ദുള്ള ഉപഹാരം നൽകുന്നു.