തൊഴിലുറപ്പ് പദ്ധതിയിലൂടെ ഫലവൃക്ഷതൈകൾ ഉദ്പ്പാദിപ്പിച്ച് മേപ്പയ്യൂർ പഞ്ചായത്ത്


മേപ്പയ്യൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉൽപ്പാദിപിച്ച ഫലവൃക്ഷതൈകൾ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ വിതരണം ചെയ്തു. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ചങ്ങരംവള്ളിയിൽ ഫലവൃക്ഷതൈ നട്ടു.   

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീലേഖ കെ ആർ, മേലടി ബ്ലോക്ക് പഞ്ചായത്ത് എൻആർഈജി അസിസ്റ്റന്റ് എൻജിനീയർ തംജിത, ഗ്രാമപഞ്ചായത്ത് ഓവർസിയർ അശ്വിനി ബാബു, എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം പ്രസീത സ്വാഗതവും സിഡിഎസ് മെമ്പർ ശാലിനി നന്ദിയും പറഞ്ഞു.