ജനങ്ങളുടെ മനസ്സറിഞ്ഞ പ്രവര്‍ത്തനത്തിനുളള അംഗീകാരം; മികച്ച ഐ.സി,ഡി.എസ് സൂപ്പര്‍വൈസര്‍ സംസ്ഥാന തല അവാര്‍ഡ് കരസ്ഥമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് സൂപ്പര്‍വൈസര്‍ റീന കുമാരി
മേപ്പയ്യൂര്‍: മികച്ച ഐ.സി,ഡി.എസ് സൂപ്പര്‍വൈസര്‍ സംസ്ഥാന തല അവാര്‍ഡ് കരസ്ഥമാക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് ഐ.സി.ഡിഎസ് സൂപ്പര്‍വൈസര്‍ റീന കുമാരി. നാല് വര്‍ഷത്തോളമായി റീന കുമാരി മേപ്പയ്യൂര്‍പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായി ചുമതല വഹിച്ചു വരുന്നു. നടുണ്ണൂര്‍ ചാലില്‍ സ്വദേശിനിയാണ് റീനാകുമാരി.
മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ വികസനത്തിനായി നിരവധി പ്രവൃത്തികളാണ് റീനകുമാരി മുന്നിട്ടിറങ്ങി നടപ്പിലാക്കിയത്. പ്രധാനമായും പഞ്ചായത്തിലെ വയോജനങ്ങളെയും അംഗന്‍വാടികളും, ഭിന്നശേഷിക്കാരുടെയും, സ്ത്രീകളുടെയു, ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. 29 അംഗന്‍വാടികള്‍ ഉളള പഞ്ചായത്തിലെ 21 അംഗന്‍വാടികളും ക്രാഡില്‍ പണി പൂര്‍ത്തീകരിച്ചവയാണ്.
മികച്ച സൗകര്യങ്ങളോടെ പാല്‍,മുട്ട, ഗോതമ്പ് പായസം, ഉപ്പുമാവ് തുടങ്ങിയ പോഷകാഹാരങ്ങളും ടോയ്‌ലെറ്റ്, കളിപ്പാട്ട ഉപകരണങ്ങള്‍, ടിവി, എല്ലാ അംഗന്‍വാടികളിലും കുടിവെളളം ഉറപ്പാക്കല്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2 അംഗനവാടികള്‍ പണികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ്. നിലവില്‍ നാല് സൗകര്യമില്ലാത്ത അംഗനവാടികള്‍ക്കായി നവീകരണത്തിനായി അധികൃതരോട് അറിയിച്ചിട്ടുണ്ട്. ഇവയില്‍ രണ്ട് അംഗനവാടികള്‍ക്കായി 5,10 സെന്റ്ുകളും 25 ലക്ഷം രൂപയും അനുവദിച്ചതായി റീന കുമാരി കൊയിലാണ്ടി ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു.
ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കുമായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും വേണ്ട പരിചരണങ്ങളും പഞ്ചായത്ത് നടപ്പിലാക്കിയിരുന്നു. പോഷകാഹാരങ്ങള്‍ നല്‍കിയിലൂടെ ശിശുമരണം കുറയ്ക്കുവാനും കുട്ടികളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും സാധിച്ചെന്ന് റീനാ കുമാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമനോട് പറഞ്ഞു.
വയോജനങ്ങള്‍ക്കായി കിടപ്പിലായ രോഗികള്‍ക്ക് കിടക്ക വിതരണവും ഭിന്നശേഷിയുളളവര്‍ക്കായി 7 സ്‌കൂട്ടറുകളും വിതരണം ചെയ്തിരുന്നു. കൂടാതെ അവശത അനുഭവിക്കുന്ന സ്ത്രീകള്‍ക്കായി ‘ സത്രീപദവി പഠനം’ എന്ന പേരില്‍ ഒരു പദ്ധതിക്കായി കണക്ക് എടുക്കുകയും ഗുണകരമായ പ്രവര്‍ത്തികള്‍ നടപ്പിലാക്കാനും പുതിയ പദ്ധതിക്കായി ഭരണസമിതിയ്‌ലേക്ക് സമര്‍പ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജെന്‍ഡര്‍ സ്റ്റാറ്റസ് സ്റ്റഡിയും നടത്തിയിരുന്നു. പഞ്ചായത്തില്‍ ഒരു സമിതി രൂപീകരിക്കുകയും ഇവര്‍ കണക്കുകള്‍ ശേഖരിച്ചു.
പഞ്ചായത്തിലെ മുഴുവന്‍ ഭിന്നശേഷിയുളള കുട്ടികളുടെയും കണക്കെടുത്ത് രക്ഷിതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കുകയും എല്ലാ കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാനും സാധിച്ചത് വളരെ സന്തോഷം നല്‍കിയെന്ന് റീനാകുമാരി കൊയിലാണ്ടി ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. ഇവര്‍ക്കായി എല്ലാ വര്‍ഷവും വിനോദ യാത്രയും സംഘടിപ്പിച്ചിരുന്നു. നിലവില്‍ ഭിന്നശേഷിക്കാര്‍ക്കായി ഗൃഹോപകരണ റിപ്പയറിംങ് തൊഴില്‍ പരിശീലനവും നടത്തുന്നുണ്ട്.
കൂടാതെ ലഹരിവിരുദ്ധ ക്ലാസുകള്‍, ഭിന്നശേഷി ഗ്രാമസഭ, വനിതാ ഗ്രാമസഭ, പാരന്റിംങ് ക്ലിനിക്ക്, അനീമിയ രോഗം തടയുവാന്‍ വേണ്ടി ക്യാമ്പ്, പോഷകാഹാര പ്രദര്‍ശന മേളകള്‍ എന്നീ നിരവധി പരിപാടികളും പഞ്ചായത്തില്‍ നടത്തിയതായി റീന കുമാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇനിയും നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും റീനകുമാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമനോട് പറഞ്ഞു.