അരങ്ങുണര്‍ന്നു; മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവത്തിന് കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ് യു.പി സ്‌കൂളില്‍


Advertisement

മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ കലോത്സവം കൊഴുക്കല്ലൂര്‍ കെ ജി എം എസ് യു പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംപി ശോഭ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എം.റീജ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ മിനി അശോകന്‍ അധ്യക്ഷത വഹിച്ചു.

Advertisement

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി സുനില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കലൂര്‍, പിടിഎ പ്രസിഡണ്ട് എംടി സുരേഷ്, കെ.ജസ്ല, രാജേഷ് കാരയാട്ട്, കെ റീജ, ജെയിന്‍ റോസ്, അമൃത തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെടി രാജന്‍ ഉദ്ഘാടനം ചെയ്യും. പി ഇ സി കണ്‍വീനര്‍ ജെയിന്‍ റോസ്, മേലടി എ ഇ ഒ ഹസീസ് മാസ്റ്റര്‍, കെ ഷൈനു, എംടി സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും

Advertisement

Summary: Mepayur Gram Panchayat School Art Festival at Kozhukallur KGMS UP School