മേപ്പയൂര്‍ ചാവട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന ഇരുപത്തൊന്ന്കാരന്‍ മരിച്ചു


Advertisement

മേപ്പയൂര്‍: മേപ്പയ്യൂര്‍ ചാവട്ടത്ത് ഇന്നലെ കാറും (തവേര) ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.  ചാവട്ട് ചെറിയ ചവറങ്ങാട്ട് സുരയുടെ മകന്‍ അമല്‍ കൃഷ്ണയാണ് മരിച്ചത്. ഇരുപത്തൊന്ന് വയസ്സായിരുന്നു.

Advertisement

മലബാര്‍ ഗോള്‍ഡിലെ (കണ്ണൂര്‍) ജീവനക്കാരനാണ്. പരിക്കേറ്റ അമല്‍ കൃഷ്ണയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നു വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തും.
ഓണാവധിക്ക് നാട്ടില്‍ വന്നതായിരുന്നു. അപ്പോഴായിരുന്നു അപകടം നടന്നത്.

Advertisement

അമ്മ: സീമ, ഒരു സഹോദരനാണുള്ളത്.

summary: Mepayur Chavat was seriously injured in a car-bike collision, young man died while undergoing treatment