കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് അംഗങ്ങൾ നടുവണ്ണൂരിൽ ഒത്തുകൂടി; താലൂക്ക് തല ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടത്തി


Advertisement

കൊയിലാണ്ടി:കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൊയിലാണ്ടി താലൂക്ക് ക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടന്നു.നടുവണ്ണൂർ ഗ്രീൻ പെരേസോ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ താലൂക്ക് പ്രസിഡണ്ട് സുധീർ കുമാർ അദ്ധ്യക്ഷത വഹിച്ചു.

Advertisement

പരിപാടി ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ ഡി.സി.സി ട്രഷറർ ടി ഗണേഷ് ബാബു, കെ.സി.ഇ.എഫ് ജില്ലാ പ്രസിഡണ്ട് ഇ. അജിത് കുമാർ, ജില്ലാ സെക്രട്ടറി ടി. നന്ദകുമാർ, കെ.സി.ഇ.എഫ് സ്റ്റേറ്റ് സെക്രട്ടറി സി.വി. അജയൻ, കെ സുരേഷ് ബാബു, പൂക്കോട്ട് ബാബുരാജ്, എ.പി ഷാജി മാസ്റ്റർ, സി.യം സുധീഷ് എന്നിവർ പങ്കെടുത്തു.

Advertisement

താലൂക്ക് സെക്രട്ടറി ജയകൃഷ്ണൻ കെ. സ്വാഗതം പറഞ്ഞു. കെ.സി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ഡി.സാബു സംഘടനാ കാര്യങ്ങളെ കുറിച്ച് ക്ലാസെടുത്തു. താലൂക്ക് ട്രഷറർ അനൂപ്.എം നന്ദി പറഞ്ഞു.

Advertisement

summary:Members of the Kerala Cooperative Employees Front gathered at Naduvannur; A taluk head camp and send off meeting was held