ബാത്ത്റൂമിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേലൂർ സ്വദേശി അന്തരിച്ചു


കൊയിലാണ്ടി: മേലൂർ കച്ചേരിപ്പാറ ശ്രീപദത്തിൽ ഷിബു കെ.എം അന്തരിച്ചു. നാൽപ്പത്തിമൂന്ന് വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ബാത്ത്റൂമിൽ വീണതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഷിബുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് വെെകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്ക്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

പരേതനായ കുഞ്ഞിക്കേളപ്പന്റെയും ശാന്തയുടെയും മകനാണ്.

ഭാര്യ ഇന്ദിര ഭായ്.

മക്കൾ: ആദിത്യ കിരൺ കുമാർ, അനസൂയ കാർത്തിക
സഹോദരങ്ങൾ: ബിജു, ബിന്ദു.

സഞ്ചയനം ശനിയാഴ്ച.