പുതുവര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ വികസന സെമിനാറുമായി മേലടി ബ്ലോക്ക് പഞ്ചായത്ത്


പയ്യോളി: 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാര്‍ സംഘടിപ്പിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ കെ.ടി.രാജന്‍, സി.കെ ഗിരിഷ്, ജമീല സമദ്, ക്ഷേമകാര്യ സ്റ്റാന്റിം കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലീന പുതിയോട്ടില്‍, ബ്ലോക്ക് മെമ്പര്‍ രാജീവന്‍ കൊടലൂര്‍ ആസൂത്രണ ഉപാധ്യക്ഷന്‍ ടി.ടി. അശോകന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് പി. പ്രസന്ന സ്വാഗതവും ബ്ലോക്ക് സെക്രട്ടറി ജോബി സലാസ നന്ദിയും രേഖപ്പെടുത്തി.