ജലബജറ്റ് പ്രകാശനം ചെയ്ത് മേലടി ബ്ലോക്ക് പഞ്ചായത്ത്


കൊയിലാണ്ടി: നവകേരളം കര്‍മപദ്ധതി 2, മേലടി ബ്ലോക്ക് പഞ്ചായത്ത് ഹരിതകേരളം മിഷന്‍, സി.ഡബ്ല്യൂ. ആര്‍.ഡി.എം.ന്റെ സാങ്കേതിക പിന്തുണയോടെ തയ്യാറാക്കിയ മേലടി ബ്ലോക്ക് തല ജല ബജറ്റ് പ്രകാശനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വഹിച്ചു സംസാരിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പ്രസന്ന അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നവകേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി പ്രസാദ് ജല ബജറ്റ് സംബന്ധിച്ച വിശദീകരണം നടത്തി. ജല ബജറ്റ് തുടര്‍ പ്രവര്‍ത്തനം ആസൂത്രണം സംബന്ധിച്ച് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. ഫൈസല്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി രാജന്‍, കെ.കെ നിര്‍മല, ജമീല സമദ്, സി.കെ ഗിരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നാരായണന്‍ മഞ്ഞക്കുളം, ലീന പുതിയോട്ടില്‍, ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.ടി അശോകന്‍, സി.ഡബ്ല്യൂ.ആര്‍,ഡി,എം സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ പി. ശശിധരന്‍, എ.ഡി.എയ്ക്ക് വേണ്ടി മേപ്പയ്യൂര്‍ കൃഷി ഓഫീസര്‍ അപര്‍ണ കെ, ജോയിന്റ് ബിഡിഓഎ ശിവകുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മേലടി ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എം രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹരിത കേരളം മിഷന്‍ ആര്‍.പി നിരഞ്ജന നന്ദി രേഖപ്പെടുത്തി.