‘സ്ത്രീ ശക്തി 2024’; വനിതകള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്


കൊയിലാണ്ടി: ‘സ്ത്രീ ശക്തി 2024’ ഏകദിന ശില്പശാല സംഘടിപ്പിച്ച ് മേലടി ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്ത് ഹാളില്‍ വച്ച് സംഘടിപ്പിച്ച പരിപാടി പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

പി. പ്രസന്ന അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജന്റര്‍ റിസോഴ്‌സ് സെന്റര്‍ ചെയര്‍പേഴ്‌സണ്‍ രമ്യ എ.പി സ്വാഗതം പറഞ്ഞു. സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എം രവീന്ദ്രന്‍, മഞ്ഞക്കുളം നാരായണന്‍, ലീന പുതിയോട്ടില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷിത, സെക്രട്ടറി ജോബി സാലസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വടകര അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് ജമീല വി.കെ, കില ഫാക്കല്‍റ്റി മോയി. വി എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രൊജക്റ്റ് ഓഫീസര്‍ രാജ്യശ്രീ നന്ദി പറഞ്ഞു.