ഇഷ്ടപ്പെട്ട ജോലി തേടി അലയുകയാണോ? കൊയിലാണ്ടി എസ്.എന്‍.ഡി.പി കോളേജില്‍ മെഗാ തൊഴില്‍മേള ഇന്ന്; എസ്.എസ്.എല്‍.സി മുതല്‍ ബിരുദാനന്തര യോഗ്യത ഉളളവര്‍ക്കും വരെ അവസരങ്ങള്‍


Advertisement

കൊയിലാണ്ടി: ഫോക്കസ് 2023 മെഗാ ജോബ് ഫെയര്‍  ഇന്ന്  കൊയിലാണ്ടി ആര്‍.എസ്.എം എസ്.എന്‍.ഡി.പി യോഗം കോളേജില്‍ നടക്കും. രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കുന്ന ജോബ് ഫെയര്‍ വൈകുന്നേരം അഞ്ച് മണിയ്ക്ക് അവസാനിക്കും.

Advertisement

എസ്.എസ്.എല്‍.സി യോഗ്യത മുതല്‍ ബിരുദബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വിവിധ തൊഴിലവസരങ്ങള്‍ മേളയില്‍ ലഭ്യമാണ്.

ഉദ്യോഗാര്‍ത്ഥികളുടെ താല്പര്യമനുസരിച്ചു എത്ര ഇന്റര്‍വ്യൂകളിലും പങ്കെടുക്കാവുന്നതാണ്. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളെ പ്രതീക്ഷിക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഡോ: സി.പി സുജേഷ് പറഞ്ഞു.

Advertisement

ആയിരത്തിലേറെ തൊഴിലവസരങ്ങളും 25ലേറെ കമ്പനികളുമാണ് തൊഴില്‍മേളയില്‍ ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ 100 ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം:

Advertisement

രജിസ്‌ട്രേഷനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ:

https://d-softsolutions.com/job-fair-registration/

താഴെ കാണുന്ന ക്യൂ ആര്‍ കോഡ് സ്‌ക്ാന്‍ ചെയ്തും എസ്.എന്‍.ഡി.പി കോളേജില്‍ നേരിട്ട് എത്തിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.