മീഞ്ചന്ത ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം


കോഴിക്കോട്: മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്സ് (യോഗ്യത: എംഎസ്സി, ബിഎഡ്, സെറ്റ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 24 ഉച്ച 1.30 ന് സ്‌കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0495-2320294.