കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (20.6.2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(20.6.2024) വൈദ്യുതി മുടങ്ങും.

രാവിലെ 8 മണി മുതല്‍ വൈകീട്ട് 3 മണി വരെ കൊയിലാണ്ടി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, സ്റ്റേഡിയം, നടേലക്കണ്ടി, സിദ്ദിഖ് പള്ളി, മാരാമറ്റം തെരുവ്, എസ് ബി ഐ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.

എച്ച് ടി ലൈനില്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.