രണ്ടാം വാര്‍ഷികത്തിന്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷൻ & ചാരിറ്റി ഫൗണ്ടേഷന്‍


കൊയിലാണ്ടി: പുളിയഞ്ചേരി കനിവ് എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റി ഫൗണ്ടേഷന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി തണല്‍ ഡയാലിസിസി സെന്ററുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് ഡോ. അഭിലാഷ് ഉദ്ഘാടനം ചെയ്തു.

രാവിലെ 9മണിക്ക് ആരംഭിച്ച ക്യാമ്പില്‍ നൂറില്‍പരം ആളുകള്‍ പങ്കെടുത്തു. ഹാരിസ് പി.വി, ഷെബീർ എ.കെ, മുഹമ്മദ് എം.ടി, മുസ്തഫ എന്നിവർ നേതൃത്വം നൽകി.

ബഷീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹമീദ് ടി അധ്യക്ഷത വഹിച്ചു. നൗഫൽ ആര്‍എം നന്ദി പറഞ്ഞു.