കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ്


കുറുവങ്ങാട്: പുണ്യം റസിഡൻസ് അസോസിയേഷൻ കുറുവങ്ങാടും ഉള്ളിയേരിയിലെ മലബാർ മെഡിക്കൽ കോളേജും (എം.എം.സി) സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിൽ നടന്ന ക്യാമ്പ് എം.എം.സി ആശുപത്രി സി.ഇ.ഒ ഡോ. രമേശ് രവീന്ദ്രൻ ഉദ്ഘടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ ടി.പി അധ്യക്ഷനായി. വാർഡ് കൗൺസിലർമാരായ പി.ബി.ബിന്ദു, പ്രഭ ടീച്ചർ, വത്സരാജ് കേളോത്ത്, എം.എം.സി സി.ഇ.ഒ സാം മാത്യു, അസോസിയേഷൻ ജനറൽ സെക്രെട്ടറി കല്ലേരി മോഹനൻ എന്നിവർ സംസാരിച്ചു. ട്രഷറർ സി.കെ.കൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

ജനറൽ മെഡിസിൻ, ഇ.എൻ.ടി, നേത്രവിഭാഗം ഡോക്ടർമാരും ഇ.സി.ജി, പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുടെ പരിശോധനയും സൗജന്യ മരുന്നു വിതരണവും ക്യാമ്പിൽ നടന്നു.