ആരോഗ്യമല്ലേ പ്രധാനം, അതിദരിദ്രരുടെ ആരോഗ്യം കാക്കാൻ പഞ്ചായത്ത്; ചേമഞ്ചേരിയിൽ മെഡിക്കൽ ക്യാമ്പ്


Advertisement

ചേമഞ്ചേരി: ആരോഗ്യമല്ലേ നമ്മുടെ സമ്പത്ത്, കീശയിലെ കാശു നോക്കേണ്ട, ആരോഗ്യം നോക്കാമെന്ന് ചേമഞ്ചേരി പഞ്ചായത്ത്.  ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ അതി ദരിദ്രർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും തിരുവങ്ങൂർ പ്രാഥമികാരോ​ഗ്യ കേന്ദ്രവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം നിർവഹിച്ചു.

Advertisement

പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.പി.ടി അനി പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ, വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം ഷീല, ഗ്രാമ പഞ്ചായത്തംഗം വിജയൻ കണ്ണഞ്ചേരി, പഞ്ചായത്ത് സെക്രട്ടറി ടി.അനിൽകുമാർ, ജെ.എച്ച്.ഐ എ.കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement