മേലടി ഉപജില്ലാ കലോത്സവം: വിശേഷങ്ങള്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കാന്‍ മീഡിയ റൂം ഒരുങ്ങി


Advertisement

നന്തി ബസാർ: മേലടി ഉപജില്ലാ കലോത്സവത്തിന്റെ മീഡിയ റൂം പയ്യോളി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി.എം മനോജ് ഉദ്ഘാടനം ചെയ്തു. നവംബർ 14 , 15, 16, 17 തിയതികളിലായി ഗവൺമെന്റ് ഹൈസ്കൂൾ വൻമുഖത്ത് വച്ചാണ് കലോത്സവം നടക്കുന്നത്‌. സ്‌ക്കൂള്‍ പ്രധാനാധ്യാപിക ചിത്ര അധ്യക്ഷത വഹിച്ചു.

Advertisement

പിടിഎ പ്രസിഡന്റ് നൗഫൽ നന്തി സ്വാഗതം പറഞ്ഞു. മേലടി എഇഒ ജാഫർ എൻ.എം മുഖ്യാതിഥിയായി. ചടങ്ങിൽ പ്രദീപൻ മാസ്റ്റർ, എ.ടി വിനീഷ് മാസ്റ്റർ, സി.എ റഹ്മാൻ, യാക്കൂബ്‌ രചന, റഷീദ് കൊളറാട്ടിൽ, സുജ എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി കൺവീനർ സുഭാഷ് എസ്.ബി നന്ദി രേഖപ്പെടുത്തി.

Advertisement
Advertisement