”മാവേലി സ്റ്റോറില്‍ സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ഉടന്‍ വിതരണം ചെയ്യണം”; സായാഹ്ന ധര്‍ണ്ണ നടത്തി കീഴരിയൂരിലെ കോണ്‍ഗ്രസ്


കീഴരിയൂര്‍: സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മാവേലി സ്റ്റോറില്‍ സബ്‌സിഡി നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. സാധനങ്ങള്‍ ഉറപ്പാക്കി ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു.

കെ.പി.സി.സി മെമ്പര്‍ സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ടി.കെ ഗോപാലന്‍, ചുക്കോത്ത് ബാലന്‍ നായര്‍, കെ.കെ.ദാസന്‍, കെ.സി.രാജന്‍, ഇടത്തില്‍ രാമചന്ദ്രന്‍, പ്രീജിത്ത് ജി.പി, ബി.ഉണ്ണികൃഷ്ണന്‍, നാരായണന്‍ കെ.എം, ഗിരിജ മനത്താനത്ത്, കെ.പി.സുലോചന, രജിത.കെ.വി പ്രസംഗിച്ചു.