പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി


Advertisement

പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

Advertisement

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ശേഖരിച്ച അജൈവ മാലിന്യം കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് സ്ഥലത്താണ് തീ പിടിത്തം ഉണ്ടായത് എന്നാണ് വിവരം. എങ്ങനെയാണ് തീ പിടിത്തമുണ്ടായത് എന്നത് സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. തീ നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റുകൾ പേരാമ്പ്രയിലേക്ക് തിരിച്ചിട്ടുണ്ട്. ഫയർ ഫോഴ്സിനൊപ്പം പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.

Advertisement
Advertisement