150 മത്സരയിനങ്ങളില്‍ 200ഓളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും; മര്‍കസ് മാലിക് ദീനാര്‍ ആര്‍ട്‌സ് ഫെസ്റ്റ് സിങ് സഫെയ്‌റിന് തുടക്കമായി


കൊയിലാണ്ടി: പാറപ്പള്ളി മര്‍കസ് മാലിക് ദീനാര്‍ സ്റ്റുഡന്‍സ് യൂണിയന്‍ അന്നബഅ് സംഘടിപ്പിക്കുന്ന സിങ് സഫെയ്ര്‍ ആര്‍ട്‌സ് ഫെസ്റ്റിന് തുടക്കമായി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും കഥാകൃത്തുമായ പി.കെ.പാറക്കടവ് ഉദ്ഘാടനം ചെയ്തു.

ധാര്‍മികതയിലൂന്നിയ വിദ്യാഭ്യാസത്തിന്‍ മാത്രമേ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. മര്‍കസ് മെമ്പേര്‍സ് ഇന്‍സ്റ്റിറ്റിയൂക്ഷന്‍ സി.എ.ഒ വി എം റഷീദ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. യുനെസ്‌കോയുടെ സാഹിത്യ നഗരം പദവി നേടിയ കോഴിക്കോട് നഗരമാണ് സിങ് സഫെയ്‌റിന്റെ തീം.

‘സ്ഥൈര്യമാണ് സര്‍ഗ്ഗാത്മകത’ എന്ന പ്രമേയത്തില്‍ മൂന്നു ദിവസങ്ങളായി നടക്കുന്ന ആര്‍ട്‌സ് ഫെസ്റ്റില്‍ 150 ഓളം മത്സര ഇനങ്ങളില്‍ മൂന്ന് സോണുകളിലായി 200ഓളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. സയ്യിദ് സൈന്‍ ബാഫഖി, ഇസ്സുദ്ദീന്‍ സഖാഫി പുല്ലാളൂര്‍, ഫക്രുദീന്‍ മാസ്റ്റര്‍, ഇര്‍ഷാദ് സൈനി,ഷുഹൈബ് സഖാഫി ഒഴുകൂര്‍, എം.എ.കെ. ഹമദാനി, ജറൂഫ് ഹാജി,തുടങ്ങിയവര്‍ സംബന്ധിച്ചു.