കൊയിലാണ്ടിക്കാര്‍ക്കും വേണം ഗുണമേന്മയുളള ഉത്പന്നങ്ങള്‍; കോപ്പോള്‍ ഉത്പന്നങ്ങളുടെ വിപണനം കൊയിലാണ്ടിയില്‍ ആരംഭിച്ചു
കൊയിലാണ്ടി: ഗുണമേന്മയുളള പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കോപ്പോള്‍ ഉത്പന്നങ്ങളുടെ കൗണ്ടര്‍ കൊയിലാണ്ടിയില്‍ ആരംഭിച്ചു.
കൊയിലാണ്ടി മള്‍ട്ടി പര്പര്പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് എന്‍.എം.ഡി.സി യുടെ കോപ്പോള്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം കേന്ദ്രം ആരംഭിച്ചത്.
വിപണന കൗണ്ടറിന്റെ ഉദ്ഘാടനം എന്‍.എം.ഡി.സി ചെയര്മാന് കെ.കെ മുഹമ്മദ് നിര്‍വഹിച്ചു. അഡ്വ. കെ സത്യന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.കെ. ചന്ദ്രന്, കെ. പത്മജ എന്നിവര്‍ സംസാരിച്ചു. സി.കെ മനോജ് സ്വാഗതവും എം. ബാലകൃഷണന് നന്ദിയും പറഞ്ഞു.