മരളൂർ ക്ഷേത്രത്തിൽ 50 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവൃത്തി; ധനസമാഹരണത്തിനായി കിഴിവിതരണം നടത്തി
കൊയിലാണ്ടി: 50 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ ചെമ്പടിക്കുന്നതിനായി ഭക്തരിൽ നിന്ന് പണം സമാഹരിക്കാൻ കിഴിവിതരണം നടത്തി. വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ അമ്പാടി ബാലൻ മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഡിവിഷൻ ഏരിയാ കമ്മിറ്റി അംഗം ചിന്നൻ നായർക്ക് കിഴി നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ അധ്യക്ഷനായി. ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് ചന്ദ്രഭാനു ചൈത്രം, സെക്രട്ടറി രമേശൻ രതിതാലയം, വസന്തപുരം നാരായണൻ നമ്പൂതിരി, ഒ.ഗോപാലൻ നായർ, എം.ടി.ഗീരീഷ്, ഗിരീഷ് പുതുക്കുടി, ഉണ്ണികൃഷ്ണൻ മരളൂർ, ശിവദാസൻ പനച്ചിക്കുന്ന്, എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ജയഭാരതി കാരഞ്ചേരി എന്നിവർ സംസാരിച്ചു.