പിഷാരികാവിലമ്മയ്ക്ക് നിവേദിക്കാനുള്ള മാങ്ങ തയ്യാര്‍; പതിറ്റാണ്ടുകള്‍ തെറ്റിക്കാത്ത ആചാരവുമായി പാലോളി തറവാട്ടുകാര്‍ നാളെയെത്തും, ഈ വര്‍ഷത്തെ മാങ്ങ തായ്യാറാക്കല്‍ ചിത്രങ്ങള്‍ കാണാം


[top]

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട ദിവസം ദേവിക്ക് നിവേദിക്കാനുള്ള മാങ്ങയുമായി മൂടാടി പാലോളി തറവാട്ടുകാര്‍ നാളെയെത്തും. മാങ്ങയുടെ പണികള്‍ അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ നാലര പതിറ്റാണ്ടായി പാലോളി തറവാട്ടുകാരാണ് കാളിയാട്ട ദിവസം മാങ്ങ കൊടുക്കല്‍ നടത്തി വരുന്നത്.

[mid]

ദേവിക്ക് നിവേദിച്ച ശേഷം മാങ്ങ ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്യും. നീട്ടുന്ന കൈകളിലേക്ക് കവുങ്ങിന്‍ പാളകൊണ്ട് നിര്‍മ്മിച്ച പാത്രത്തില്‍ കോരിയാണ് മാങ്ങ വിതരണം ചെയ്യുക. ഇതിന്റെ എരിവ് മാറ്റാന്‍ പിന്നാലെ വെള്ളവും നല്‍കും.

കണ്ണാടിക്കല്‍ തറവാട്ടുകാരാണ് രാജ ഭരണം തൊട്ട് നടത്തിവരുന്ന ചടങ്ങ് ആദ്യം നടത്തിയിരുന്നത്. ഇടക്കാലത്ത് നിലച്ചുപോയ ചടങ്ങ് പാലോളി തറവാട്ടുകാര്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു.

പ്രദേശത്ത് നിന്ന് തന്നെ സംഭരിക്കുന്ന മാങ്ങയാണ് ഇത്തരത്തില്‍ വിതരണം ചെയ്യുന്നത്. കാളിയാട്ടത്തിന് ഒരാഴ്ച മുമ്പ് തന്നെ മാങ്ങ ശേഖരണം തുടങ്ങും. മാങ്ങ ശേഖരിക്കുന്നതിനും തയ്യാറാക്കുന്നതിനുമായി നിരവധിപ്പേരുടെ പരിശ്രമമുണ്ട്. നിരആയിരക്കണക്കിന് ആളുകളാണ് വര്‍ഷാവര്‍ഷം മാങ്ങയുടെ രുചി നുകരാന്‍ എത്താറുള്ളത്.