പ്രാദേശിക കല- സാമൂഹ്യ പ്രവർത്തകരുടെ സംഗമവേദിയായി മന്ദമംഗലം; സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ച് ചെന്താര വായനശാല
കൊയിലാണ്ടി: പ്രാദേശിക കലാകാരന്മാരെയും കലകളെയും പ്രോത്സാഹിപ്പിച്ച് മന്ദമംഗലത്ത് ചെന്താര വായനശാലയുടെ നേതൃത്വത്തിൽ സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു. സാദരം എന്ന പേരിൽ സംഘടിപ്പിച്ച വേദിയിൽ വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു. പ്രശസ്ത നാടക കലാകാരനും സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് പേരാമ്പ്ര സദസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഷാജി.പി.സി.കെ അധ്യക്ഷത വഹിച്ചു.
മന്ദമംഗലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന മേപ്പയിൽ ബാലകൃഷ്ണൻ, കെ.പി.നാരായണൻ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. ടി.കെ.ചന്ദ്രൻ മാസ്റ്റർ ഇവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കെ.ടി.സിജേഷ്, കൗൺസിലർമാരായ മനോഹരി, എൻ.ടി.രാജീവൻ, കെ.ടി.സുമേഷ്, എൻ.പി.വിശ്വനാഥൻ എന്നിവർ സംസാരിച്ചു.
പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. വായനശാല സെക്രട്ടറി പി.കെ.അശോകൻ സ്വാഗതവും അജിത്ത്.പി.ടി നന്ദിയും പറഞ്ഞു.