വളയത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റു മരിച്ചു
നാദാപുരം: വളയത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു മരണം. ബിഹാര്‍ സ്വദേശി മാലിക് ആണ് കുത്തേറ്റ് മരിച്ചത്. നാല്പത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാത്രി പത്തോടെയാണു സംഭവം.
ഉടനെ തന്നെ മാലിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍. വളയം – കല്ലാച്ചി റോഡ് പണിക്കായി എത്തിയതാണ് തൊഴിലാളികള്‍.
കൊലപാതകത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ചവരെ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെയാണ് വളയം പൊലീസ് കസ്റ്റഡിയിലെടുത്തത്. മദ്യ ലഹരിയിലാണ് അക്രമം നടന്നതെന്നാണു വിവരം.