കൂടരഞ്ഞിയിൽ വാക്ക് തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റു; പ്രതി ഒളിവിൽ


Advertisement

തിരുവമ്പാടി: കൂടരഞ്ഞിയിൽ വാക്ക് തർക്കത്തിനിടെ കുത്തേറ്റ് ഒരാൾക്ക് ഗുരുതര പരുക്ക്. കൂടരഞ്ഞി സ്വദേശി പൊന്നമ്പേലിൽ ജോയിക്കാണ് (55) കത്തികുത്തിൽ പരുക്കേറ്റത്. ജോയി മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

Advertisement

അയൽവാസിയായിരുന്ന മുള്ളനാണിക്കൽ മത്തായി എന്ന ആളാണ് തന്നെ കുത്തിയതെന്ന് ജോയി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ ഒളിവിൽ പോയതായാണ് വിവരം. സംഭവത്തിൽ മത്തായിക്കെതിരെ തിരുവമ്പാടി പോലിസ് കൊലക്കുറ്റത്തിന് കേസെടുത്തു. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement

Summary: Man stabbed in Tiruvambadi during verbal altercation. The accused is absconding