കീഴരിയൂര്‍ സ്വദേശിയായ യുവാവിനെ കാണാനില്ല
കീഴരിയൂര്‍: കീഴരിയൂര്‍ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. കിഴരിയൂര്‍ പുതുക്കുടി റിയാസിനെയാണ് ഇന്നലെ രാത്രിമുതല്‍ കാണാതായത്. യുവാവിന്റെ ബൈക്കും മൊബൈല്‍ ഫോണും ഇന്ന് കാലത്ത് നെല്യാടി പാലത്തിന് സമീപമുള്ള സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. സഹോദരി വീട്ടിലില്ലാത്ത സമയത്ത് ഇവ വീട്ടില്‍ വച്ച് പോവുകയായിരുന്നു.
ഐവറി കളര്‍ ഷര്‍ട്ടും ബ്ലാക്ക് പാന്റുമാണ് കാണാതാകുമ്പോള്‍ റിയാസ് ധരിച്ചിരുന്നത്. ബന്ധുക്കളുടെ പരാതിയില്‍ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ടു കിട്ടുന്നവര്‍ 7025773016, 9526430124 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക.