ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തി, കഴിഞ്ഞ ദിവസം മുതല്‍ കാണാതായി; കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയില്‍. മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് കാണാതായ ആദിവാസി യുവാവ് വയനാട് മേപ്പാടി പാറ വയല്‍ സ്വദേശി വിശ്വനാഥനാണ് മരിച്ചത്. നാല്‍പ്പത്താറ് വയസ്സായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തിയ ഇയാളെ ഇന്നലെ രാവിലെ മുതല്‍ കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.
മരണ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 15 മീറ്റര്‍ ഉയരമുള്ള മരത്തില്‍ ആണ് തൂങ്ങിയത്.