ആൽമരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ താഴേക്ക് വീണു; കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപത്തെ അപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു
കൊയിലാണ്ടി: സിവിൽ സ്റ്റേഷന് സമീപത്തെ ആൽമരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. കൊയിലാണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന ബിനോയ് (51) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30-നാണ് അപകടം.
കെ.എസ്.ഇ.ബി ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞ മരക്കൊമ്പ് മുറിക്കുന്നതിനിടെ അബദ്ധത്തിൽ താഴെക്കു വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ച് വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Summary: KSEB worker fell down from tree and died at Koyilandy.