നാലായിരം രൂപയുമായെത്തി, കയ്യിലുള്ള മുഴുവന്‍ ലോട്ടറിയും വാങ്ങി; രക്ഷകനെന്ന് കരുതിയെത്തിയ യുവാവ് 93കാരിയുടെ ഉപജീവനം നഷ്ടപ്പെടുത്തിയതിങ്ങനെ
കോട്ടയം: 93 വയസായെങ്കിലും ഇപ്പോഴും ജോലിയെടുത്ത് ജീവിക്കുകയായിരുന്നു മുണ്ടക്കയം സ്വദേശിയായ ദേവയാനി. കുറുവാമൂഴിയില്‍ ലോട്ടറി വില്‍ക്കുന്ന തൊഴിലായിരുന്നു. തന്റെ പ്രായത്തെയും പരാധീനതകളെയും മുതലെടുത്ത് കൊച്ചുമകന്റെ പ്രായമുള്ള ഒരാള്‍ തന്നെ പറ്റിച്ചതിന്റെ വേദനയിലാണ് ദേവയാനി.
ഈമാസം ആറാം തിയ്യതിയായിരുന്നു സംഭവം. കാറിലെത്തിയ ഒരു യുവാവ് കയ്യിലുണ്ടായിരുന്ന രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കിയശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും വാങ്ങുകയായിരുന്നു.
മുഴുവന്‍ ലോട്ടറിയും വിറ്റതിന്റെ സന്തോഷത്തില്‍ വീട്ടിലേക്കു മടങ്ങും വഴിയാണ് ആ ചെറുപ്പക്കാരന് കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞത്. പറ്റിച്ചയാളെക്കുറിച്ച് ചോദിക്കുമ്പോള്‍ കൊച്ചുമകന്റെ പ്രായമുളള കുട്ടിയാണെന്നാണ് ദേവയാനി പറയുന്നത്. ഭര്‍ത്താവും മക്കളും മരിച്ചു പോയ ഈ പാവം അമ്മൂമ്മയുടെ ആകെയുണ്ടായിരുന്നൊരു ഉപജീവന മാര്‍ഗമാണ് യുവാവ് ഇല്ലാതാക്കിയത്.