ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് കൊടുവള്ളിയിൽ യുവാവ് മരിച്ചു


കോഴിക്കോട്: ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊടുവള്ളി ഒതയോത്ത് കണക്കനാംകുന്നുമ്മൽ സി.വി. ബഷീർ (39) ആണ് മരിച്ചത്. കൊടുവള്ളിയിൽ ഇന്നലെയാണ് സംഭവം.

പ്ലാവിൽ കയറിയ ശേഷം തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടിയിൽ ഘടിപ്പിച്ച കത്തി ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതോടെ നില തെറ്റിയ ബഷീർ താഴേക്ക് വീണു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.