ചെങ്ങോട്ടുകാവ് ബസ്‌റ്റോപ്പില്‍ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബസ്‌റ്റോപ്പില്‍ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞിലശ്ശേരി സ്വദേശി വെളുത്തേടത്ത് പുരുഷോത്തമനാണ് മരണപ്പെട്ടത്. എഴുപത്തിനാല് വയസായിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് അരികിലുള്ള ബസ്റ്റോപ്പില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഭാര്യ: പ്രേമലത. മക്കള്‍: ഷാനു, ഷിഖി. മരുമകന്‍: പ്രമോദ്.