അഞ്ച് പവന്‍ സ്വര്‍ണമെന്ന് പറഞ്ഞ് മുക്കുപണ്ടം പണയംവെയ്ക്കാന്‍ ശ്രമം: കൊടിയത്തൂര്‍ സ്വദേശികള്‍ പിടിയില്‍
കോഴിക്കോട്: അഞ്ചുപവന്റെ സ്വര്‍ണാഭരണമെന്ന് തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടം പണയംവെയ്ക്കാന്‍ ശ്രമിച്ച കൊടിയത്തൂര്‍ സ്വദേശികള്‍ അറസ്റ്റില്‍. നെല്ലിക്കാപറമ്പ് മാട്ടുമുറിക്കല്‍ സന്തോഷ് കുമാര്‍ (35), അയല്‍വാസി കെ. വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്.
[ad-attitude]
പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്കിലാണ് ഇവര്‍ പണയംവെയ്ക്കാന്‍ ശ്രമം നടത്തിയത്. പണയത്തിനായുള്ള അപേക്ഷഫോറം വാങ്ങി പൂരിപ്പിച്ചശേഷം സ്വര്‍ണം പരിശോധനയ്ക്ക് നല്‍കിയപ്പോഴാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. ബാങ്ക് അപ്രൈസര്‍ കപില്‍ദേവിന് സംശയം തോന്നിയ ഉടനെ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് ഉറപ്പിച്ചത്.
[ad1]
[ad2]
സെക്രട്ടറിയുടെ പരാതിയില്‍ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് ഇരുവരെയും അറസ്റ്റു ചെയ്തു. നേരത്തയും ഇവര്‍ തട്ടിപ്പിന് ശ്രമിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.