ഇൻസ്റ്റഗ്രാം വഴി പരിചയം; മുക്കുപണ്ടം വെച്ച് താലികെട്ടി; ലോഡ്ജിൽ മുറിയെടുത്ത് പതിനാലുകാരിയെ പീഡിപ്പിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ


Advertisement

കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പവന്കുട്ടിയെ ലോഡ്ഗിൽ എത്തിച്ച് പീഡിപ്പിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ. പെൺകുട്ടിയെ മുക്കുപണ്ടം വെച്ച് താലി കെട്ടിയ ശേഷമായിരുന്നു ഈയാൾ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജിത്താണ് പീഡനക്കേസിൽ പിടിയിലായത്.

Advertisement

രണ്ടു വർഷം മുൻപാണ് ഇരുവരും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. നിരന്തരമായ ചാറ്റിംഗിലൂടെ കൂടുതൽ അടുത്തു, ഒടുവിൽ വിവാഹം കഴിക്കാമെന്ന ഉറപ്പോടെ കൊല്ലം കടയ്ക്കൽ സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ വർഷം ജനുവരിയിൽ വർക്കല ക്ഷേത്രത്തിന് സമീപമെത്തിക്കുകയായിരുന്നു. ഇയാൾ മുക്കുപണ്ടം ഉപയോഗിച്ച് താലി കെട്ടി. പിന്നാലെ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിക്കുകയും വൈകിട്ടോടെ തിരികെ കടയ്ക്കലിൽ ഇറക്കിവിട്ടശേഷം പ്രതി കടന്നു കളയുകയുമായിരുന്നു.

Advertisement

കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം ശ്രദ്ധിച്ചതോടെ സ്കൂൾ അതികൃതർ കൗൺസിലിംഗ് നടത്തുകയായിരുന്നു. അങ്ങനെയാണ് പീഡന വിവരം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ നല്‍കിയ പരാതിയിൽ കടയ്ക്കൽ പൊലീസ് കേസെടുക്കുകയും വയനാട്ടിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Advertisement