ട്രാഫിക് ബ്ലോക്ക് സമയത്ത് കാറില്‍ ഇരിക്കുന്ന പെണ്‍കുട്ടിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍


Advertisement

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ നഗ്നതപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. പുത്തൂര്‍ മഠം കുറ്റിയോഴത്തില്‍ വീട്ടില്‍ വിജേഷ് (33) നെയാണ് നല്ലളം പോലീസ് പിടികൂടിയത്. ഫെബ്രുവരി 8 നായിരുന്നു സംഭവം.

Advertisement

വൈകുന്നേരം കുടുംബത്തോടൊപ്പം കാറില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന 17 വയസ്സുള്ള വിദ്യാര്‍ത്ഥിനിക്ക് നേരെ കുന്നത്തുപാലം ഒളവണ്ണ ഫാന്‍സി ഷോപ്പിനു മുമ്പില്‍ റോഡ് ബ്ലോക്കായ സമയം പ്രതി തന്റെ ലൈംഗികായവം പ്രദര്‍ശിപ്പിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടുകൂടി ആംഗ്യം കാണിക്കുകയുമായിരുന്നു.

Advertisement

ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നല്ലളം പോലീസ് പോക്‌സോ നിയമപ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്‌പെക്ടര്‍ സുമിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുക്കകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisement