കാലാമാമാങ്കത്തിന് കര്‍ട്ടന്‍ വീണു; ആവേശപ്പോരാട്ടത്തില്‍ മികവ് തെളിയിച്ച് കുരുന്നുകള്‍, മേലടി ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി ജി.വി.എച്ച്.എസ് പയ്യോളി


മേപ്പയ്യൂര്‍: നാല് ദിവസമായി ജി.വി.എച്ച്.എസ് എസ് മേപ്പയ്യൂരിൽ നടന്നുവരുന്ന മേലടി സബ് ജില്ലാ സ്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി. സമാപന സമ്മേളനം ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.വിജയികള്‍ക്കുള്ള സമ്മാനദാവും നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ മുഖ്യാതിഥിയായി.  ആവേശകരമായ പോരാട്ടത്തിനൊടുവില്‍ വിവിധ വിഭാഗങ്ങളില്‍ മികച്ച നേട്ടമാണ് വിദ്യാര്‍ഥികള്‍ സ്വന്തമാക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ അവസാനം സമ്മാനം പങ്കിട്ടെടുത്ത സ്കൂളുകളുമുണ്ട്.

എൽ.പി വിഭാഗം ജനറലിൽ ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ ഒന്നാം സ്ഥാനവും നമ്പ്രത്ത് കര യു.പി രണ്ടാം സ്ഥാനവും,സേക്രട്ട് ഹാർട്ട് യു.പി മൂന്നാം സ്ഥാനവും നോടി. യു.പി വിഭാഗം ജനറലിൽ ഒന്നാം സ്ഥാനം ജി.എച്ച്എ.സ് ചെറുവണ്ണൂരും, രണ്ടാം സ്ഥാനം കണ്ണോത്ത് യു.പിയും, മൂന്നാം സ്ഥാനം സി.കെ.ജി.എം.എച്ച്എ.സ് ചിങ്ങപുരവും, വി.ഇ.എം യു.പി യും സ്വന്തമാക്കി. എച്ച്.എസ് ജനറലിൽ ഒന്നാം സ്ഥാനം ജി.വി.എച്ച്.എസ് പയ്യോളിയും, രണ്ടാം സ്ഥാനം ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരും മൂന്നാം സ്ഥാനം സി.കെ.ജി.എം.എച്ച്.എസ്.എസ് ചിങ്ങപുരവും ജി.എച്ച്.എസ് ആവള കുട്ടോത്തും നേടി. എച്ച് എസ് എസ് ജനറലിൽ ഒന്നാം സ്ഥാനം ജി.വി.എച്ച്.എസ് പയ്യോളിക്കും, രണ്ടാം സ്ഥാനം സി.കെ.ജി.എം.എച്ച്.എസ് എസ് ചിങ്ങപുരത്തിനും, ജി.എച്ച്.എസ് ആവള കുട്ടോത്തിനും  മൂന്നാം സ്ഥാനം ജി.വി.എച്ച്.എസ് എസ് മേപ്പയ്യൂരിനുമാണ്. എൽ. പി അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം കണ്ണോത്ത് യു.പിയും, നമ്പ്രത്ത് കര യു.പിയും, ജെംസ് എ.എൽ.പിയും നേടി. രണ്ടാം സ്ഥാനം തിക്കോടി എം.എൽ.പിയും, നിടുംമ്പൊയിൽ എം.എൽ.പിയും പങ്കിട്ടു. മൂന്നാം സ്ഥാനം കീഴരിയൂർ വെസ്റ്റ് എം.എൽ .പിയും, വീരവഞ്ചേരി എൽ.പിയും കരസ്ഥമാക്കി. യു.പി അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം മുയിപ്പോത്ത് എം.യു.പിയും രണ്ടാം സ്ഥാനം കീഴൂർ എ.യു.പിയും, മൂന്നാം സ്ഥാനം വി.ഇ.എം യു.പിയും നേടി. എച്ച്.എസ് അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം സി.കെ.ജി.എം.എച്ച്.എസ്.എസ് ചിങ്ങപുരത്തിനും രണ്ടാം സ്ഥാനം ജി.എച്ച്.എസ് വൻമുഖത്തിനും മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് അവള കുട്ടോത്തിനുമാണ്, യു.പി സംസ്കൃതത്തിൽ ഒന്നാം സ്ഥാനം ജി.എച്ച്.എസ് ചെറുവണ്ണൂരും രണ്ടാം സ്ഥാനം മുചുകുന്ന് യു.പിയും മൂന്നാം സ്ഥാനം കണ്ണോത്ത് യു.പിയും ആവള യു.പി യും നേടി. എച്ച്.എസ് സംസ്കൃതത്തിൽ ഒന്നാം സ്ഥാനം ജി.വി.എച്ച്.എസ് പയ്യോളിയും രണ്ടാം സ്ഥാനം ജി.വി.എച്ച്.എസ് മേപ്പയ്യൂരും മൂന്നാം സ്ഥാനം എസ്.വി.എച്ച്.എസ് നടുവത്തൂരും കരസ്ഥമാക്കി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ,വൈസ് പ്രസിസണ്ട് എൻ.പി.ശോഭ, വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, എം.എം.ബാബു, സജീവൻ കുഞ്ഞോത്ത്, പ്രകാശൻ.ഇ,ബാബുരാജ് പൂക്കോട്ട്, എം.കെ അബ്ദുറഹ്മാൻ, നാരായണൻ മേലാട്ട്‌, സുനിൽ ഓടയിൽ തുടങ്ങിയവര്‍ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.രാജീവൻ സ്വാഗതവും ഷബീർ ജന്നത്ത് നന്ദിയും രേഖപ്പെടുത്തി.