മാളിന്റെ ഫൈബർ സീലിങ് തകർന്നു വീണു; മുക്കത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം


Advertisement

മുക്കം: മുക്കത്ത് മാളിന്റെ ഫൈബർ സീലിങ് തകർന്നു വിണ് ഒരാൾ മരിച്ചു. ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജ് ആണ് മരിച്ചത്. ‘മാൾ ഓഫ് മുക്ക’ത്തിന്റെ സീലിങ് തകർന്നാണ് അപകടം. ഇലക്ട്രിക്കൽ ജോലിക്കിടെ ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.

Advertisement

അറ്റകുറ്റപ്പണിക്കായി ഫൈബർ മേൽക്കൂരയിൽ കയറിയ തൊഴിലാളിയായ ബാബുരാജ് സീലിങ് തകർന്ന് താഴെ പതിക്കുകയായിരുന്നു. നാലാം നിലയില്‍ നിന്ന് താഴേക്ക് വിണ ബാബുരാജിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement
Advertisement
Advertisement