മലബാര്‍ സൗഹൃദവേദിയുടെ അന്താരാഷ്ട്ര ഡോക്യുമെന്ററി ആല്‍ബം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍ ഡ്രൈവറായ ഒ.കെ സുരേഷ് രചനയും സംവിധാനവും ചെയ്ത ‘ജാഗ്രത’ യ്ക്ക്.
കൊയിലാണ്ടി: മലബാര്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ അന്താരാഷ്ട്ര ഡോക്യുമെന്ററി ആല്‍ബം സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍ ഡ്രൈവറായ ഒ.കെ സുരേഷ് രചനയും സംവിധാനവും ചെയ്ത ‘ജാഗ്രത’ യ്ക്ക്.
സമൂഹത്തില്‍ വളര്‍ന്നുവരുന്ന ലഹരി ഭീകരതയ്‌ക്കെതിരെ സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെ
നിര്‍മ്മിച്ച ആല്‍ബത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. സംവിധാനം കൂടാതെ ആല്‍ബത്തിന്റെ നിര്‍മ്മാണവും ഒ.കെ സുരേഷ് തന്നെയാണ് നിര്‍വ്വഹിച്ചത്.
2023 ഒക്ടോബര്‍ 19 ന് ആയിരുന്നു ആല്‍ബം റിലീസ് ചെയ്തത്. പതിനേഴോളം അണിയറ പ്രവര്‍ത്തകരാണ് ആല്‍ബത്തിന് പിന്നിലുള്ളത്. കാവുംവട്ടം, ചിറ്റാരിക്കടവ്, മരുതൂര്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിംങ് പൂര്‍ത്തിയാക്കിയതെന്ന് ഒ.കെ സുരേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി നമ്പ്രത്തുകര സ്വദേശിയാണ് ഒ.കെ സുരേഷ്. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സുരേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ക്യാമറ ചലിപ്പിച്ചത് ഷാജി പയ്യോളി, സംഗീതം നല്‍കിയിരിക്കുന്നത് പ്രേംരാജ് പാലക്കാട്, ആല്‍ബത്തിന്റെ സാങ്കേതിക സഹായം മധുലാല്‍ കൊയിലാണ്ടി, മനോജ് മരുതൂര് എന്നിവരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബം എഡിറ്റിംഗ് യു.കെ ഷിജു, കൊറിയോഗ്രഫി ഷിയ എയ്ഞ്ചല്‍ എന്നിവരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്