ഇനി വാശിയേറിയ മത്സരങ്ങളുടെ നാളുകള്‍; മലബാര്‍ ചാലഞ്ചേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്സി പ്രകാശനം ചെയ്തു


കോഴിക്കോട്: മലബാര്‍ ചാലഞ്ചേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് അക്കാദമിയുടെ ജേഴ്സി പ്രകാശനം ചെയ്തു.കോഴിക്കോട് പെരുന്തുരുത്തിഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റിട്ട. പോലീസ് ഓഫീസറും സിനിമാ നടനുമായ അബു സലീം ജേഴ്സി പ്രകാശനം ചെയ്തു.

എം.എസ്.ആര്‍.എഫ് ഡയറക്ടര്‍ ഡോ. മനോജ് കലൂര്‍ ജേഴ്സി ഏറ്റുവാങ്ങി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശ്രീജ ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം.എസ്.ആര്‍.എഫ്, എം.ഡി. റിട്ട ഐ.പി.എസ് രാജ്മോഹന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ എ. കെ.ബി. നായര്‍ മുഖ്യ പ്രഭാഷണം നടത്തി. സജീവ് ബാബു കുറുപ്പ് പദ്ധതി വിശദ്ധീകരിച്ച് സംസാരിച്ചു.

എം.സി.എഫ്.സി സ്പോര്‍ട്ടിങ്ങ് ഡയരക്ടര്‍ അരുണ്‍ കെ. നാണു, ചീഫ് കോച്ച് കെ.എം. അഷ്‌ക്കര്‍, അസിസ്റ്റന്റ് കോച്ച് പ്രേംസിങ്ങ് ബോറ എന്നിവര്‍ നേതൃത്വം നല്‍കി.സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ജെ.അമൃത ചടങ്ങില്‍ നന്ദിയും പറഞ്ഞു.

Summary: malabar-challengers-football-club-has-released-the-academy-jersey.