നൃത്ത വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായമായി; പൂക്കാട് കലാലയത്തിലെ ചമയ പരിശീലനത്തിന് സമാപനം


Advertisement

പൂക്കാട്: പൂക്കാട് കലാലയത്തില്‍ ആറ് ദിവസങ്ങളിലായി നടന്ന ചമയ പരിശീലനം സമാപിച്ചു. നൃത്ത വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ പരിശീലനത്തില്‍ യു.കെ. രാഘവന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.

Advertisement

എ.കെ. രമേശ്, നിവിനദാസ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു. സമാപന പരിപാടിയില്‍ വെച്ച് യു.കെ. രാഘവന്‍ മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Advertisement

കലാലയം ജനറല്‍ സെക്രട്ടറി സുനില്‍ തിരുവങ്ങൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാധാകൃഷ്ണന്‍. കെ സ്വാഗതവും ശിവദാസ് കുനിക്കണ്ടി നന്ദിയും പറഞ്ഞു. റിനു രമേശ്, രമ്യ.ടി.പി, അഭിനന്ദദേവ്, നിഷ എന്നിവര്‍ ക്ലാസ് അവലോകനം ചെയ്ത് സംസാരിച്ചു.

Advertisement