മാവേലി സ്‌റ്റോറുകളിലെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം; മൂാടാടി മാവേലി സ്‌റ്റോറിന് മുന്നില്‍ സമരം സംഘടിപ്പിച്ച് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി


മൂടാടി: മാവേലി സ്റ്റോറുകളില്‍ നിത്യ ഉപയോഗ സാധനങ്ങളുടെ സബ്‌സിഡി നിര്‍ത്തലാക്കി വില വര്‍ധിപ്പിച്ച കേരള സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെ മൂടാടി മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂടാടി മാവേലി സ്റ്റോറിന് മുന്നില്‍  സമരം സംഘടിപ്പിച്ചു.

ഡി.സി.സി സെക്രട്ടറി വി.പി ഭാസ്‌കരന്‍ സമരം ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് മൂടാടി മണ്ഡലം പ്രസിഡണ്ട് രജി സജേഷ് അധ്യക്ഷന്‍ വഹിച്ച ചടങ്ങില്‍ മോളി, എന്‍.എം പ്രകാശന്‍ വാര്‍ഡ് മെമ്പര്‍ ലതിക പുതുക്കുടി, കെ. ലീല കെ. എം ശ്രീവള്ളി ഷിജിന, പ്രേമ എന്നിവര്‍ സംസാരിച്ചു.

മല്ലിക, നിത്യ സുരേഷ് മുന്‍ വാര്‍ഡ് മെമ്പര്‍ രജനി പപ്പന്‍, മിനി പുത്തന്‍പുരയില്‍, ശോഭാ രാമകൃഷ്ണന്‍ മുന്‍ മെമ്പര്‍ പ്രേമ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.