മന്‍സൂര്‍ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി ഗസല്‍ കൊയിലാണ്ടിയില്‍; മദ്രസത്തുല്‍ ബദ്രിയ്യ 75ാം വാര്‍ഷികാഘോഷത്തിന് ഞായറാഴ്ച സമാപനം


Advertisement

കൊയിലാണ്ടി: തലമുറകള്‍ക്ക് മത വിദ്യാഭ്യാസം പകര്‍ന്ന കൊയിലാണ്ടിയിലെ പ്രഥമ മദ്രസയായ ബദ്രിയ്യയുടെ വാര്‍ഷിക ആഘോഷത്തിന് മാര്‍ച്ച് മൂന്ന് ഞായറാഴ്ച സമാപനം. ബദ്‌രിയ്യയുടെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുന്ന ആഘോഷ പരിപാടികളാണ് നടന്നത്.

Advertisement

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, പൂര്‍വ്വ അധ്യാപകര്‍ക്കും, മുതിര്‍ന്നവര്‍ക്ക് ആദരവും നടത്തും. പരിപാടി പാണക്കാട് സയ്യിദ് ഹമീദി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉസ്താദ് അബ്ദുല്ല സലീം വാഫി മുഖ്യപ്രഭാഷണവും സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മുഖ്യാതിഥിയുമാവും.

Advertisement

തുടര്‍ന്ന് മന്‍സൂര്‍ പുത്തനത്താണിയും സംഘവും സൂഫി ഗസലും അവതരിപ്പിക്കും. 1948ല്‍ പ്രദേശത്തുകാരനായ കെ.പി പക്രകുട്ടി ഹാജിയുടെ ശ്രമ ഫലമായാണ് ബദ്‌രിയ്യ പിറവി കൊള്ളുന്നുത്. 1953ല്‍ സ്വന്തം കെട്ടിട നിര്‍മ്മിക്കുകയും തുടര്‍ന്ന് സമസ് കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു.

Advertisement

വലിയ മദ്രസയെന്ന ചുരക്ക പേരിലാണ് ഇന്നും ബദ്രിയ്യ അറിയപ്പെടുന്നത്. ഒന്നാം ക്ലാസ് മുതല്‍ 12 ക്ലാസ് വരെ മദ്രസയും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴ്ല്‍ അഫ്ല്‍ല്‍ ഉലമ, സംസ്ഥാന സര്‍ക്കാറിന്റെ പ്ലസ്ടു കോഴ്സും സമസ്തയുടെ ഫാളില, ഫളീല കോഴ്സും സ്ഥാപനത്തില്‍ നടന്നു വരുന്നു.