എം ചേക്കൂട്ടി ഹാജി സ്മാരക സൗധം തറക്കല്ലിടല്‍ നിര്‍മ്മാണം; ഫണ്ട് കൈമാറി മന്നത്ത് കുടുംബംനന്തി ബസാര്‍: ഫെബ്രുവരി 20 ന് നടക്കുന്ന കോടിക്കല്‍ ശാഖ മുസ്ലിംലീഗിന്റെ ആസ്ഥാന മന്ദിരമായ എം. ചേക്കൂട്ടിഹാജി സ്മാരക സൗധം തറക്കല്ലിടല്‍ കര്‍മ്മത്തിന്റെ ഭാഗമായി നടന്ന സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.

കോടിക്കല്‍ ശാഖ ലീഗ് ഓഫീസിന്റെ നിര്‍മ്മാണത്തിനുള്ള ഫണ്ട് ചേക്കുട്ടിഹാജിയുടെ കുടുംബാംഗങ്ങളായ അബ്ദു പുതുക്കുടി,ഹമീദ് ആമ്പിച്ചികാട്ടില്‍, ഹക്കീം ആമ്പിച്ചിക്കാട്ടില്‍ നിര്‍മ്മാണകമ്മിറ്റി ചെയര്‍മാന്‍ പി.കെ ഹുസൈന്‍ ഹാജിക്ക് കൈമാറി.

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിലുള്ള സാഹചര്യത്തില്‍ ഇന്ത്യയെ വീണ്ടെടുക്കാന്‍ എല്ലാവരും ഒരുമിക്കണമെന്ന് വി.പി ഇബ്രാഹിംകുട്ടി പറഞ്ഞു. പി.കെ ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഹനീഫ മാസ്റ്റര്‍, ഫാസില്‍ നടേരി, സി.കെ അബൂബക്കര്‍, എടത്തില്‍ റഷീദ്, പി.കെ മുഹമ്മദലി, കാട്ടില്‍ അബൂബക്കര്‍, കൊളരാട്ടില്‍ റഷീദ്, കെ. അബൂബക്കര്‍ ഹാജി, റഷീദ സമദ്, കെ.വി ഹംസ എന്നിവര്‍ സംസാരിച്ചു. കെ.പി കരീം സ്വാഗതവും പി. ബഷീര്‍ നന്ദിയും പറഞ്ഞു.