ആറാമത് ദേശീയ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ കൊയിലാണ്ടിക്ക് അഭിമാനം; വീണ്ടും സ്വര്‍ണ്ണമെഡലും വെളളിയും കരസ്ഥമാക്കി പെരുവട്ടൂര്‍ സ്വദേശി കെ നാരായണന്‍



കൊയിലാണ്ടി: ആറാമത് മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ വീണ്ടും ഗോള്‍ഡ് മെഡലും സില്‍വറും കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി കെ. നാരായണന്‍. 13,14 തിയ്യതികളിലായി ഗോവയിലെ ഫെറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോള്‍ഡും രണ്ട് വെളളി മെഡലുമാണ് നാരായണന്‍ കരസ്ഥമാക്കിയത്.

100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലാണ് സ്വര്‍ണ നേട്ടം. 50 മീറ്റര്‍ബാക്ക് സ്‌ട്രോക്കിലും 50 മീറ്റര്‍ ഫ്രീസ്‌റ്റൈലിലുമായി രണ്ടു
വെള്ളി മെഡലുകളും കരസ്ഥമാക്കി. എഴുപത് വയസ് കഴിഞ്ഞവരുടെ വിഭാഗത്തില്‍ മത്സരിച്ചാണ് ഈ അപൂര്‍വ്വ നേട്ടം. എറണാകുളത്ത് വച്ച് നടന്ന സംസ്ഥാനതല നീന്തല്‍ മത്സരത്തിലും 70 പ്ലസ് കാറ്റഗറിയില്‍ 100 മീറ്ററിലും അന്‍പത് ഫ്രീ സ്റ്റെലിലും 50 മീറ്റര്‍ ബാക്ക് സ്റ്റേക്കിലും വെളളിമെഡല്‍ കരസ്ഥമാക്കിയിരുന്നു.

കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയാണ് കെ. നാരായണന്‍. പന്തലായിനി അഘോര ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള കക്കുളത്തിലും കൊല്ലം ചിറയിലും സ്വയം നീന്തി പരിശീലിച്ചാണ് അപൂര്‍വ്വനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കൂടാതെ വര്‍ഷങ്ങലായി കൊല്ലം ചിറയില്‍വച്ച് നിരവധി കുട്ടികള്‍ക്ക് നീന്തല്‍ പരിശാലനം നല്‍കുന്നുണ്ട്.

കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് ബാഗ് ഹൗസ് എന്ന സ്ഥാപനം നടത്തിവരികയാണ്. ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുണ്ടെന്നും നാരായണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.