മുത്താമ്പിയില്‍ വച്ച് അരിക്കുളം കുരുടിമുക്ക് സ്വദേശിയുടെ മെബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി


അരിക്കുളം: മുത്താമ്പി ഈയഞ്ചേരിമുക്കില്‍ വച്ച് കുരുടിമുക്ക് സ്വദേശിയുടെ മെബൈല്‍പോണ്‍ നഷ്ടപ്പെട്ടതായി പരാതി. കുരുടിമുക്ക് സ്വദേശി റെജിലിന്റെ വിവോ v25 ഫോണ്‍ ആണ് നഷ്ടപ്പെട്ടിരിക്കുന്നത്.

ബുധനാഴ്ച രാത്രി മണക്കുളങ്ങര ക്ഷേത്രഉത്സവത്തില്‍ പങ്കെടുത്ത് തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മുത്താമ്പി ഈയഞ്ചേരി മുക്കില്‍ ബൈക്ക് നിര്‍ത്തിയിരുന്നു. അപ്പോഴാകാം ഫോണ്‍ നഷ്ടപ്പെട്ടതെന്ന് പരാതിക്കാരന്‍ പറയുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് ഫോണ്‍ നഷ്ടമായ വിവരം അറിയുന്നത്.

ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ സ്വിച്ച്ഓഫ് ആയ നിലയിലായിരുന്നു. പിന്നീട് നമ്പറിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ ഓണ്‍ ആയിരുന്നു. വീണ്ടും വിളിച്ചപ്പോള്‍ സ്വിച്ച്ഓഫ് ആണെന്നാണ് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫോണിനെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് സ്‌റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ അറിയിക്കേണ്ടതാണ്. ഫോണ്‍. 8590721733.