നഷ്ടപ്പെട്ട കാര്യം ഉടമപോലും അറിയുന്നതിന് മുമ്പേ മുചുകുന്ന് നിന്ന് ‘സുമിത്രന്‍ ആക്ഷന്‍’; കളഞ്ഞു കിട്ടിയ ആധാരം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു
മുചുകുന്ന്: കളഞ്ഞു കിട്ടിയ ആധാരം ഉടമസ്ഥനെ തിരഞ്ഞ് കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു മുചുകുന്ന് സ്വദേശിയുടെ മാതൃക. മുചുകുന്ന് കോഴിക്കാമ്പത്ത് മീത്തല്‍ സുമിത്രനാണ് വാട്‌സ്ആപ്പ് വഴി ഉടമയെ കണ്ടെത്തി ആധാരം തിരിച്ചേല്‍പ്പിച്ചത്.
ലോറി ഡ്രൈവറാണ് സുമിത്രന്‍. കഴിഞ്ഞ ദിവസം വടകരയിലെ എ.ടി.എം. കൗണ്ടറിന് സമീപത്ത് നിന്ന് കിട്ടിയ കവര്‍ പരിശോധിച്ചപ്പോഴാണ് ആധാരത്തിന്റെ കെട്ട് ലഭിക്കുന്നത്. ആധാരത്തിനൊപ്പമുള്ള നികുതി ഷീട്ട് സഹോദരന്‍ പവിത്രന്റെ വടകരയിലെ സുഹൃത്തിന്റെ സഹായത്തോടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ച് ഉടമയെ കണ്ടെത്തുകയായിരുന്നു.
വടകര സ്വദേശിയായ മുഹമ്മദ് അബ്ദുറഹിമാന്റേതാണ് നഷ്ടപ്പെട്ട ആധാരം. വാട്‌സ്ആപ്പ് സന്ദേശം ലഭിക്കുന്നത് വരെ ആധാരം നഷ്ടപ്പെട്ട കാര്യം അബ്ദുറഹിമാന്‍ അറിഞ്ഞിരുന്നില്ല. സുമിത്രനെ ഫോണില്‍ ബന്ധപ്പെട്ട ശേഷം ഇന്നലെ അബ്ദുറഹിമാന്‍ മുചുകുന്നെത്തി ആധാരം ഏറ്റുവാങ്ങി.