നന്തി മേല്‍പ്പാലത്തില്‍ ലോറി കുടുങ്ങി; ദേശീയപാതയില്‍ മൂടാടി മുതല്‍ തിക്കോടി വരെ വാഹനങ്ങളുടെ നീണ്ടനിര


Advertisement

നന്തി ബസാര്‍: നന്തി മേല്‍പ്പാലത്തില്‍ ലോറി ബ്രേക്ക് ഡൗണായതിനെ തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മേല്‍പ്പാലത്തില്‍ കുടുങ്ങിയത്. ഇതേത്തുടര്‍ന്ന് റോഡിന്റെ ഒരു വശത്തുകൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

Advertisement

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. കൊയിലാണ്ടി ഭാഗത്തേക്ക് മൂടാടി വരെയും മറുഭാഗത്ത് തിക്കോടി വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്. റോഡ് പണി നടക്കുന്നതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനും ബുദ്ധിമുട്ടുണ്ട്.

Advertisement

ലോറി ഫ്‌ളൈ ഓവറില്‍ നിന്നും മാറ്റാനുള്ള ശ്രമങ്ങളും ഒരുവശത്ത് നടക്കുന്നുണ്ട്. പുലര്‍ച്ചെ വാഹനങ്ങള്‍ പൊതുവെ കുറഞ്ഞ സമയത്ത് ഇത്രയും വലിയ ഗതാഗതക്കുരുക്കാണെങ്കില്‍ ഓഫീസ് സമയമാകുമ്പോഴേക്കും ലോറി മാറ്റിയില്ലെങ്കില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ സാധ്യതയുണ്ട്.

Advertisement