കക്കോടിക്കടുത്ത് അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്വകാര്യ ബസില്‍ ഇടിച്ചു, ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്


Advertisement

കക്കോടി: കോഴിക്കോട്- ബാലുശ്ശേരി റോഡില്‍ കക്കോടിക്കടുത്ത് ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്ക്.

Advertisement

രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ബസ്സില്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. രണ്ട് ഡ്രൈവര്‍മാരുടെയും ഒരു സ്ത്രീയുടെയും പരിക്ക് ഗുരുതരമാണ്.

Advertisement

ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി കുട്ടികളുണ്ടായിരുന്നു. ബസ് പൊളിച്ചുമാറ്റിയാണ് അപകടത്തില്‍പ്പെട്ട യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലലും പ്രവേശിപ്പിച്ചു.

Advertisement