താമരശ്ശേരി ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന്‍ മരിച്ചു



താമരശ്ശേരി: ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എബ്രഹാം ആണ് മരിച്ചത്.

രാവിലെ ആറു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ എബ്രഹാം സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും.

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.