താമരശ്ശേരി ചുരത്തില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു


Advertisement

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ചുരം ഒമ്പതാം വളവിനും എട്ടാം വളവിനും ഇടയിലായി ഇന്നലെ രാത്രി 11.30 ഓടുകൂടിയായിരുന്നു അപകടം.

Advertisement

കര്‍ണാടക രജിസ്‌ട്രേഷനുള്ള മിനിലോറിയാണ് മറിഞ്ഞത്. രണ്ടുപേരാണ് ലോറിയിലുണ്ടായിരുന്നത്. ലോറിയിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ചുരം സംരക്ഷണ സമിതിയും, എന്‍ആര്‍ഡിഎഫ് പ്രവര്‍ത്തകരും, പോലീസു സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Advertisement

ലോറി ജീവനക്കാര്‍ കര്‍ണാടക സ്വദേശികളാണ്. കൊക്കയിലേക്ക് വീണ ലോറി മരങ്ങളില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേക്ക് പോയില്ല. ഇത് വലിയ അപകടം ഒഴിവാക്കി.

Advertisement